തലകുത്തി വീണ് ചെന്നൈ സൂപ്പർ കിംഗ്സ്; മുന്നിൽ നിന്ന് പടനയിച്ച് പടനായകൻ ഗിൽ; ചങ്കോട് ചങ്കായി സായി സുദർശനും; ജയിച്ചത് ഗുജറാത്ത് ടൈറ്റന്‍സ് ആണെങ്കിലും കോളടിച്ചത് മറ്റ് മൂന്ന് ടീമുകൾക്ക്

അഹമ്മദാബാദ്: അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും വെടിക്കെട്ട് ഇന്നിങ്‌സിനുമേല്‍ ആധിപത്യം കൈവരുത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായില്ല.35 റണ്‍സിനാണ് ശുബ്മാന്‍ ഗില്ലിന്റേയും സംഘത്തിന്റേയും ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 231 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈക്ക് 8ന് 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്ലേ ഓഫ് പോരാട്ടം കടുക്കവെയാണ് സിഎസ്‌കെ അപ്രതീക്ഷിത തോല്‍വി നേരിട്ടത്. ഗുജറാത്ത് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഇതോടെ ഗുജറാത്തിന് 35 റണ്‍സ് ജയം.

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുക ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഇതോടെ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ സിഎസ്‌കെയുടെ തോല്‍വി മറ്റ് ചില ടീമുകളുടെ പ്ലേ ഓഫ് സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും മതിലുകണക്കെ നിന്ന് സെഞ്ചുറി കുറിച്ചപ്പോള്‍ ഗുജറാത്ത് ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 210 റണ്‍സ്. ഐ.പി.എല്‍. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി ഗില്ലിന്റെയും സുദര്‍ശന്റെയും പേരുകളില്‍ നിലനില്‍ക്കും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് സ്വപ്‌ന തുല്യമായ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും സായ് കിഷോറും ചേര്‍ന്ന് നല്‍കിയത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ഓപ്പണര്‍മാരെ പൊളിക്കാന്‍ ചെന്നൈക്ക് എറിയേണ്ടി വന്നത് 17 ഓവറുകള്‍. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ 18-ാം ഓവറില്‍ സായ് സുദര്‍ശനാണ് ആദ്യം മടങ്ങിയത്.

തുടക്കം മുതല്‍ 10 റണ്‍റേറ്റ് നിലനിര്‍ത്തിപ്പോയ സായിയും ശുബ്മാനും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. 51 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സ് നേടിയ സായിയെ പുറത്താക്കി തുഷാര്‍ ദെശപാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്. 50 പന്തിലാണ് സായ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 51 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ചേര്‍ത്ത് 103 റണ്‍സാണ് സുദര്‍ശന്‍ അപ്പോഴേക്ക് അടിച്ചെടുത്തത്. ടീം സ്‌കോര്‍ 210-ല്‍ നില്‍ക്കേയാണ് ആദ്യത്തെ ആ വിക്കറ്റ് വീണത്.

അതേ ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും പുറത്തായി. ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് സുദര്‍ശന്‍ മടങ്ങിയതെങ്കില്‍, രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ചായാണ് ഗില്‍ പുറത്തായത്. 55 പന്തില്‍ ആറ് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 104 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. സിമര്‍ജീത് സിങ്ങെറിഞ്ഞ 17-ാം ഓവറിലാണ് ഇരുവരുടെയും സെഞ്ചുറി പിറന്നത്. ഡേവിഡ് മില്ലര്‍ (11 പന്തില്‍ 16*) ഷാരൂഖ് ഖാന്‍ (മൂന്ന് പന്തില്‍ രണ്ട്*) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രചിന്‍ രവീന്ദ്ര (2 പന്തില്‍ 1) റണ്ണൗട്ടായി മടങ്ങി. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ അജിന്‍ക്യ രഹാനെയെ (5 പന്തില്‍ 1) സന്ദീപ് വാര്യര്‍ രാഹുല്‍ തെവാത്തിയയുടെ കൈയിലെത്തിച്ചു. നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ (0) ഉമേഷ് യാദവും പുറത്താക്കിയതോടെ 10 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് സിഎസ്‌കെ തുടക്കത്തിലേ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും മോയിന്‍ അലിയും ചേര്‍ന്ന് പൊരുതി. കൂട്ടുകെട്ട് സിഎസ്‌കെയ്ക്ക് പ്രതീക്ഷ നല്‍കവെ മിച്ചലിനെ മോഹിത് ശര്‍മ പുറത്താക്കി. 34 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് മിച്ചല്‍ നേടിയത്. 36 പന്തില്‍ 4 വീതം സിക്‌സും ഫോറുമുള്‍പ്പെടെ 56 റണ്‍സ് നേടിയ മോയിന്‍ അലിയേയും മോഹിത് ശര്‍മ പുറത്താക്കി. വമ്പനടിക്കാരന്‍ ശിവം ദുബെയേയും (21) മോഹിത് മടക്കി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കേരളത്തിൽ ആദ്യം! പള്ളിയിലെ കൈക്കാരിയായി വനിത; സുജാ അനിലിനെ പറ്റി കൂടുതൽ അറിയാം

ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന്...

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ തീപിടിച്ചു. കണ്ണൂർ - ഷൊർണൂർ പാസഞ്ചർ...

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട്...

ഇടുക്കിക്കാർക്ക് സന്തോഷവാർത്ത: നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്നഇടുക്കിയിലെ ഈ രണ്ടു സ്മാരകങ്ങൾ ഇനി പുതിയ പദവിയിലേക്ക്..!

പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും...

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!