ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിനെ സ്വന്തമാക്കി ചെല്‍സി

ലണ്ടന്‍: താരങ്ങളെ വാരിക്കൂട്ടുന്ന ചെല്‍സിയിലേക്ക് ഇതാ മറ്റൊരു സൂപ്പര്‍ താരം. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി.ലെയ്പ്സിഗില്‍ നിന്ന് സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിനെ ചെല്‍സി സ്വന്തമാക്കി. ആറുവര്‍ഷത്തെ കരാറിലാണ് താരം ചെല്‍സിയിലെത്തുന്നത്.

എന്‍കുന്‍കുവിനെ ചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ കൊണ്ടുവരാനിരുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നീണ്ടുപോയി. 2029 ജൂണ്‍ വരെയാണ് എന്‍കുന്‍കുവുമായുള്ള ചെല്‍സിയുടെ കരാര്‍. 60 മില്യണ്‍ പൗണ്ടാണ് താരത്തിനായി ചെല്‍സി മുടക്കിയത്.

ഫ്രഞ്ച് താരമായ എന്‍കുന്‍കുവിന്റെ തകര്‍പ്പന്‍ പ്രകടന മികവില്‍ തുടര്‍ച്ചായി രണ്ട് വര്‍ഷം ജര്‍മന്‍ കപ്പ് സ്വന്തമാക്കാന്‍ ലെയ്പ്സിഗിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനായി 23 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 2022-2023 സീസണില്‍ ബുണ്ടസ് ലീഗ പ്ലെയര്‍ ഓഫ് ദ സീസണ്‍, ജര്‍മന്‍ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ്‍ എന്നീ പുരസ്‌കാരങ്ങള്‍ എന്‍കുന്‍കു സ്വന്തമാക്കിയിരുന്നു.

പി.എസ്.ജിയില്‍ കരിയര്‍ ആരംഭിച്ച എന്‍കുന്‍കു 2019-ലാണ് ലെയ്പ്സിഗിലെത്തിയത്. ലെയ്പ്സിഗിനായി 119 മത്സരങ്ങള്‍ കളിച്ച താരം 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ചെല്‍സിയിലെത്തിയതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും ചെല്‍സി ആരാധകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും എന്‍കുന്‍കു വ്യക്തമാക്കി.

വമ്പന്‍ താരങ്ങളെ കഴിഞ്ഞ സീസണില്‍ കൊണ്ടുവന്നിട്ടും ചെല്‍സിയ്ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12-ാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. 38 മത്സരങ്ങളില്‍ 16 തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. പുതിയ സീസണില്‍ തന്ത്രശാലിയായ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോയാണ് ചെല്‍സിയെ പരിശീലിപ്പിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ട്രംപ് ചതിച്ചു; നിലം തൊടാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

ലണ്ടൻ മലയാളികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ; ലണ്ടൻ സർവീസ് പുനരാരംഭിക്കും

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം...

സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്…പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img