News4media TOP NEWS
നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

ഐഐടിക്ക് കോടികള്‍ സമ്മാനിച്ച് നന്ദന്‍ നിലേകനി

ഐഐടിക്ക് കോടികള്‍ സമ്മാനിച്ച് നന്ദന്‍ നിലേകനി
June 20, 2023

മുംബൈ: ഐഐടി ബോംബെയ്ക്ക് പൂര്‍വവിദ്യാര്‍ഥിയും ഇന്‍ഫോസിസ് സഹസ്ഥാപകനും കൂടിയായ നന്ദന്‍ നിലേകനിയുടെ വക 315 കോടി രൂപ. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂര്‍വവിദ്യാര്‍ഥി നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദ പഠനത്തിനായി 1973ലാണ് നിലേകനി ഐഐടി ബോംബെയില്‍ ചേര്‍ന്നത്.

ഇതുസംബന്ധിച്ച ധാരണാപത്രം നിലേകനിയും ഐഐടി ബോംബെ ഡയറക്ടര്‍ പ്രഫ. സുഭാസിസ് ചൗധരിയും തമ്മില്‍ ബെംഗളൂരുവില്‍ ഒപ്പുവച്ചു. ഈ തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും വിവിധ എന്‍ജിനീയറിങ്, സാങ്കേതിക മേഖലകളിലെ ഗവേഷണവും മറ്റുമാണ് ഒരുക്കുകയെന്ന് ധാരണാപത്രത്തില്‍ പറയുന്നു.

ജീവിതത്തിലെ നിര്‍ണായകമായ ഒരേടാണ് തനിക്ക് ഐഐടി ബോംബെയെന്ന് നിലേകനി പറഞ്ഞു. ”ജീവിതയാത്രയുടെ അടിസ്ഥാനം ഇവിടെനിന്നായിരുന്നു. 50 വര്‍ഷമായി ഈ സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയിട്ട്. അതിന്റെ ഭാവിയിലേക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ കൃതജ്ഞതയുണ്ട്” – നിലേകനി പറയുന്നു.

ഐഐടി ബോംബെ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ബോര്‍ഡ് തലവനായി 1999 – 2009 വരെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2005-2011 വരെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലും അദ്ദേഹമുണ്ടായിരുന്നു. നേരത്തേ പലപ്പോഴുമായി 85 കോടി രൂപയോളം പുതിയ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ പണിയാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമായി നിലേകനി നല്‍കിയിരുന്നു. പൂര്‍വവിദ്യാര്‍ഥികളില്‍നിന്നും മറ്റുമായി ആകെ 500 മില്യന്‍ യുഎസ് ഡോളറിലധികം തുക സമാഹരിക്കാനാണ് ഐഐടി ബോംബെയുടെ പദ്ധതി.

 

Related Articles
News4media
  • Kerala
  • News
  • Top News

നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

News4media
  • India
  • News

റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക; നിയമം ലംഘിച്ചിട്ടില്ലെന്നു...

News4media
  • Kerala
  • News
  • Top News

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, ...

News4media
  • India
  • News
  • Top News

ഡൽഹിയിലെ കൗതുക കാഴ്ച ഇനി കാണില്ല; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

News4media
  • India
  • News

രണ്ടു പെ​ഗ് അടിച്ച് വന്നപ്പോഴേക്കും കാൽ കിലോ കിഴങ്ങ് കാണാതായി; കണ്ടുപിടിക്കാൻ പോലീസിന്റെ സഹായം തേടി ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]