വാഷിംഗ്ടൺ: വിഷം കടത്തിവിടുന്നത് ഐവി ലൈൻ ബന്ധിപ്പിക്കുന്നതിനുള്ള ഞരമ്പ് കണ്ടെത്താൻ കഴിയാതെ അമേരിക്കയിൽ പരമ്പര കൊലയാളിയുടെ വധശിക്ഷ മാറ്റി. ഐഡഹോ സംസ്ഥാനത്ത് ബുധനാഴ്ച നടക്കേണ്ടിയിരുന്ന വധശിക്ഷയാണ് മാറ്റിവച്ചത്. മെഡിക്കൽ സംഘത്തിന് കുറ്റവാളിയുടെ ഞരമ്പിലേക്ക് വിഷം കുത്തിവയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്.തോമസ് ക്രീകിനെ വധശിക്ഷ നടപ്പാക്കേണ്ട മേശയിൽ കിടത്തി ബന്ധിച്ചു. എന്നാൽ ഒരു മണിക്കൂർ മെഡിക്കൽ സംഘം പരിശ്രമിച്ചിട്ടും ലെതൽ വിഷം കടത്തിവിടുന്നത് ഐവി ലൈൻ ബന്ധിപ്പിക്കുന്നതിനുള്ള ഞരമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. എട്ട് തവണ പരിശ്രമിച്ചിട്ടും തോമസ് ക്രീകിന്റെ കൈകളിലോ കാലുകളിലോ ഐവി ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞില്ല. അതിനാൽ പരിശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഐഡാഹോ കറക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജോഷ് തെവാൾട്ട് പറഞ്ഞു. തോമസ് ക്രീക് (73) എന്നയാളുടെ ശിക്ഷയാണ് മാറ്റിവച്ചത്.