ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയ…ആ ഇന്നോവ വേണ്ട; മൂന്ന് കോടി പിരിച്ചുനൽകിയതിന് സമ്മാനമായി കിട്ടിയ ലക്ഷങ്ങളുടെ കാർ തിരിച്ചുനൽകി ഷമീർ

കോഴിക്കോട്: പതിനാലുകാരന്റെ ചികത്സക്കായി മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് സമ്മാനിച്ച ഇന്നോവ കാർ തിരികെ നൽകി.

സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ കുന്ദമംഗലത്തിനാണ് ഇന്നോവകാർ നൽകിയത്. എസ്.എം.എ ബാധിതനായ കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിലിന്റെ ചികത്സക്കായാണ് ഷമീർ പണം പിരിച്ച് നല്‍കിയത്.

ഫെബ്രുവരി27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണത്തിനിടെ ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തു

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗം ബാധിച്ച മലപ്പുറം മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിൽമോൻ്റെ ചികിത്സക്കായി നാട് കൈകോർത്തത് മാസങ്ങൾ മുൻപ് മാത്രമാണ്.

മൂന്നുകോടിയെന്ന വലിയ സംഖ്യ ഒറ്റമാസം കൊണ്ട് പിരിച്ചെടുത്ത് മാതൃകയായ ഈ പരിശ്രമം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

മൂന്നുകോടി സമാഹരിക്കാൻ മുൻപിൽ നിന്ന ഷമീർ കുന്ദമംഗലം എന്ന ചാരിറ്റി പ്രവർത്തകന് ഷാമിൽമോൻ്റെ കുടുംബം ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റ കാർ സമ്മാനിച്ചുവെന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണം.

കാർ കൈമാറുന്നതിൻ്റെ ഫോട്ടോ സഹിതം വന്ന പോസ്റ്റിന് കീഴിൽ പച്ചത്തെറികൾ അടക്കമുള്ള കമൻ്റുകൾ നിറയുന്നുണ്ട്.

കാർ കൈപ്പറ്റിയത് സമ്മതിക്കുന്ന ഷമീർ കുന്ദമംഗലം പക്ഷെ അത് യൂസ്ഡ് ആണെന്നും 12 ലക്ഷം മാത്രമാണ് വിലയെന്നും വിശദീകരിച്ച് പിന്നീട് രംഗത്തെത്തി. തൻ്റെ കാർ ചാരിറ്റിക്കായി ഒരുപാട് ഓടി കേടുവന്നത് കൊണ്ടാണ് ഷാമിലിൻ്റെ കുടുംബത്തിൻ്റെ സമ്മാനം സ്വീകരിച്ചതെന്നും, പഴയത് എക്സ്ചേഞ്ച് ചെയ്തശേഷം 6 ലക്ഷം മാത്രമാണ് ചിലവായതെന്നും ഷമീർ പറയുന്നു.

‘ഷമീർക്കാ പാവാണ്’ എന്ന മട്ടിലുള്ള വാദങ്ങളും പുറത്തു വരുന്നുണ്ട്. ചാരിറ്റി നടത്തുന്ന പല ഏജൻസികളും വൻതുക കമ്മിഷൻ പറ്റുന്നുണ്ടെന്നും, അത്രയും വാങ്ങാത്തതാണോ കുറ്റമെന്നും ചോദ്യങ്ങൾ ഉന്നയിക്കുന്ന ന്യായീകരണ തൊഴിലാളികളേയും സോഷ്യൽ മീഡിയയിൽ കാണാം.

ചികിത്സാ സഹായം ചിലവാക്കിയല്ലെന്നും, രോഗിയുടെ ബന്ധുക്കൾ പിരിവെടുത്താണ് ഇന്നോവ സമ്മാനിച്ചത് എന്നുമുള്ള ദുർബല വിശദീകരണങ്ങളും പുറത്തു വന്നു

എന്നാൽ, സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്ന ചോദ്യം ഉയർന്നതോടെ ചാരിറ്റി പ്രവർത്തകനും സംഘാടകരും പെട്ടു പൊവുകയായിരുന്നു.

അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പൈസയില്‍ നിന്ന് ഒരു രൂപ പോലും കാറിനായി ഉപയോഗിച്ചില്ലെന്ന് ഷമീര്‍ ഇന്ന് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേ ചടങ്ങില്‍ തന്നെ തന്‍റെ കൈയിലുള്ള ഇന്നോവ കാര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നുവെന്നും ഷമീര്‍ പറയുന്നു.

‘അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ ഡല്‍ഹി രജിസ്ട്രേഷന്‍ വണ്ടിയാണന്റെത്. 2012 മോഡല്‍ വണ്ടിയുടെ താക്കോല്‍ എം.എല്‍.എക്ക് തിരികെ നല്‍കിയെന്നും ഇയാൾ പറഞ്ഞു.

പൊന്നു പോലെ കൊണ്ടു നടന്നവണ്ടിയാണ് പിരിവിന് പോകുന്നത് ആ വണ്ടിയായിലായിരുന്നു. ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇതെല്ലാം കമ്മിറ്റിക്കാര്‍ക്കറിയാം.

ആളുകള്‍ വിചാരിച്ചത് പുതിയ വണ്ടിയാണെന്നാണ്. 25 ലക്ഷം രൂപയുടെ വണ്ടിയാണെന്ന് പറഞ്ഞ് എൻ്റെ പ്രവര്‍ത്തനങ്ങളെ മോശമാക്കാന്‍ ശ്രമം നടത്തി. മഹാരാഷട്ര രജിസ്ട്രേഷന്‍ വണ്ടിയാണ് ഇത്. പൊതുപ്രവര്‍ത്തകന്‍റെ തലയില്‍ കയറി ചവിട്ടിയാല്‍ എന്തുമാകാം എന്ന നിലപാട് മാറ്റണം. ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയയാണ്’ – ഷമീർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img