സംസ്ഥാനത്ത് വേനല്‍മഴ ശക്തമായതോടെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കൊല്ലത്തും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതോടെ യെല്ലോ അലര്‍ട്ട് ലഭിച്ച ജില്ലകളുടെ എണ്ണം ആറായി.
വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്; എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് അമിത് ഷാ
Read More: പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി അറസ്റ്റിൽ
Read More: വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം