സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരുന്നത്. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എട്ട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. (Heavy rain in eight districts, Yellow Alert)
ജാഗ്രതയുടെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ പരക്കെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പില്‍ ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
Read More: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി
Read More: ‘ലിറ്റിൽ ഹാർട്സിന് ‘ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; കാരണങ്ങൾ തുറന്നുപറയാനാകില്ലെന്ന് സാന്ദ്ര തോമസ്