ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോൺഡയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗോൺഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം.Chandigarh-Dibrugarh Express derailed
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയിൽ ഉൾപ്പെടുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സ നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം.
നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷനിൽ ഹെൽപ്പ് ലൈൻ തുടങ്ങി
- ഫർകേറ്റിംഗ് (FKG): 9957555966
- മരിയാനി (MXN): 6001882410
- സിമാൽഗുരി (SLGR): 8789543798
- ടിൻസുകിയ (NTSK): 9957555959
- ദിബ്രുഗഡ് (DBRG): 9957555960