തൃശ്ശൂർ: ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ ഒരാളെ കൂടി പ്രതിചേർത്തു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ ആണ് പോലീസ് കണ്ടെത്തിയത്. ഷീല സണ്ണിയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വ്യാജ സന്ദേശം പൊലീസിന് കൈമാറിയത്. നാരായണദാസിനോട് ഈ മാസം 8ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകി.
വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലായിരുന്നു ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ എൽ എസ് ഡി സ്റ്റാമ്പ് പിടിച്ചെടുത്തത്.
എന്നാൽ കെമിക്കൽ എക്സാമിനറുടെ പരിശോധനയിൽ പിടികൂടിയത് എൽ.എസ്.ഡി സ്റ്റാമ്പ് അല്ലെന്ന് കണ്ടെത്തി. തുടർന്നു ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല ജയിൽ മോചിതയായത്.
Read Also: ഇത് ചീപ്പ് ഷോ ; വ്യാജ മരണവാർത്ത ; പൂനം പാണ്ഡെയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം