web analytics

ക്ഷീരകർഷകർക്ക് ഗുരുതര ഭീഷണിയായി മദ്ധ്യകേരളത്തിൽ കുളമ്പുരോഗം പടരുന്നു

ക്ഷീരകർഷകർക്ക് ഗുരുതര ഭീഷണിയായി മദ്ധ്യകേരളത്തിൽ കുളമ്പുരോഗം പടരുന്നു

കൊച്ചി: മദ്ധ്യകേരളത്തിൽ കുളമ്പുരോഗം വേഗത്തിൽ പടരുന്നത് ക്ഷീരകർഷകർക്ക് ഗുരുതര ഭീഷണിയായി മാറുന്നു.

ആദ്യം ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രോഗം, രോഗബാധയുള്ള ഉരുക്കളെ കന്നുകാലി ചന്തകളിലെത്തിച്ച് വിൽപ്പന നടത്തിയതോടെ എറണാകുളം, കോട്ടയം ജില്ലകളിലേക്കും വ്യാപിച്ചു.

ഇരട്ടക്കുളമ്പുള്ള വളർത്തുമൃഗങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ നിർബന്ധമായും നൽകേണ്ട പ്രതിരോധ വാക്സിൻ എട്ടുമാസമായി ലഭ്യമാക്കിയിട്ടില്ലെന്നതാണ് കർഷകർ ചൂണ്ടിക്കാട്ടുന്ന പ്രധാന പരാതി.

വാക്സിനേഷനായി ആവശ്യമായ മരുന്നും സൗകര്യങ്ങളും ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിൽ സജ്ജമായിരുന്നുവെങ്കിലും സംസ്ഥാനതല ഉദ്ഘാടനം വൈകിയതും, ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടതും പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിച്ചു.

വെറ്ററിനറി ഡോക്ടർമാരെയും ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കി അടിയന്തര വാക്സിനേഷൻ തുടങ്ങണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

രോഗം പൂർണ്ണമായും നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാ കന്നുകാലി ചന്തകളും താൽക്കാലികമായി അടച്ച് മൃഗങ്ങളുടെ ക്രയവിക്രയം നിരോധിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്ത തിരുമാറാടി പഞ്ചായത്തിൽ അസുഖം ബാധിച്ച മൃഗങ്ങൾ സുഖപ്പെടുന്ന ഘട്ടത്തിലാണ്.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, കർഷകർക്ക് ബോധവത്കരണം ശക്തമാക്കിയതായും ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

English Summary

Foot-and-mouth disease has been spreading rapidly among cattle in central Kerala, posing a serious threat to dairy farmers. Although the outbreak was first reported in Alappuzha, the sale of infected cattle in markets has helped the disease spread to Ernakulam and Kottayam. Farmers allege that the mandatory once-in-six-month vaccination for cloven-hoofed animals has not been administered for eight months.

Even though vaccines and facilities are ready at district veterinary offices, the statewide launch was delayed, and many officials were busy with election duties. Farmers demand that veterinary doctors and livestock inspectors be exempted from election duty and that all cattle markets be temporarily closed until the disease is fully contained.

In Thirumarady panchayat, where cases were first reported, the infected animals are recovering and no new cases have been detected, authorities said.

central-kerala-foot-mouth-disease-spread

കന്നുകാലി രോഗം, കുളമ്പുരോഗം, മൃഗസംരക്ഷണം, ക്ഷീരകർഷകർ, ആലപ്പുഴ, എറണാകുളം, കോട്ടയം

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

തിരുവഞ്ചൂർ രാധാകൃഷ്ണന് സൈബർ ഭീഷണി; ആധാർ തട്ടിപ്പ് ആരോപിച്ച് വിർച്വൽ അറസ്റ്റ് നീക്കം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന 'വിർച്വൽ അറസ്റ്റ്' തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

Related Articles

Popular Categories

spot_imgspot_img