ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം മാത്രം; പാക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡൽഹി: പാക്ക് ചെയ്ത് വില്പന നടത്തുന്ന ഭക്ഷണങ്ങളിലും പാനീയങ്ങളിലും പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. ശീതള പാനീയങ്ങള്‍ , ജ്യൂസുകള്‍, ബിസ്‌ക്കറ്റുകള്‍, ഐസ്‌ക്രീം തുടങ്ങിയവക്കൊക്കെ മാര്‍ഗ നിര്‍ദേശം ബാധകമാകും. അതേസമയം ഇതിനെതിരെ വിവിധ കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷന്‍ (എൻ ഐ എച്ച്). പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് എന്‍ഐഎച്ച് മാര്‍ഗ നിര്‍ദേശം പരിഷ്‌കരിക്കുന്നത്. നിർദേശം കര്‍ശനമായി നടപ്പാക്കിയാല്‍ വിപണിയിലുള്ള മിക്കവാറും ഉല്‍പ്പന്നനങ്ങളുടെയും ചേരുവകളില്‍ മാറ്റം വരുത്തേണ്ടി വരും. കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന പൊണ്ണത്തടിയും പ്രമേഹവും ഉത്പന്നങ്ങളിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൊണ്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുലകളില്‍ വരെ വലിയ തോതില്‍ പഞ്ചസാര അടങ്ങിയതായും കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ഖര ഉത്പന്നങ്ങളില്‍ ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം വരെ മാത്രമേ പഞ്ചസാരയില്‍ നിന്നും ഉണ്ടാകാന്‍ പാടുള്ളു. പാനീയങ്ങളില്‍ ഇത് മുപ്പത് ശതമാനമാണ്. നിര്‍ദേശങ്ങള്‍ക്കെതിരെ പത്തു ദിവസത്തിനുള്ളില്‍ കമ്പനികള്‍ സംയുക്തമായി ഐസിഎംആറിനെ സമീപിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Read Also: എറണാകുളം വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു; ക്രൂരത ഭാര്യ വീട്ടിൽ ഇല്ലാത്ത സമയം നോക്കി

Read Also: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു, തെറ്റുകൾ തിരുത്താൻ അവസരം

Read Also: അതികഠിന ചൂടിൽ പരിശീലനം; ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Related Articles

Popular Categories

spot_imgspot_img