web analytics

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്

തിരുവനന്തപുരം ∙ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ (Special Summary Revision) തിരഞ്ഞെടുപ്പ് നടപടികളിൽ സമയപരിധി നീട്ടിക്കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് അയച്ച സർക്കുലറിലാണ് നടപടികൾക്കുള്ള പുതുക്കിയ സമയക്രമം അറിയിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശം പ്രകാരം ഡിസംബർ 11 വരെ എൻയൂമറേഷൻ ഫോമുകൾ വിതരണം ചെയ്യാൻ സാധിക്കും.

നവംബർ ആരംഭത്തിൽ തന്നെ ആരംഭിച്ച ഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള സമയം കുറവാണെന്ന് ഉയർന്നിരുന്ന പരാതികളെയും സാങ്കേതിക വൈകല്യങ്ങളെയും പരിഗണിച്ചാണ് നടപടി.

കരട് വോട്ടർ പട്ടിക ഡിസംബർ 16-ന് പ്രസിദ്ധീകരിക്കുമെന്നും അന്തിമ പട്ടിക ഫെബ്രുവരി 14-ന് പുറത്തിറക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്

മുൻ ഉത്തരവുകൾ പ്രകാരം ഡിസംബർ നാലിനുള്ളിൽ ഫോം വിതരണം പൂർത്തിയാക്കുകയും ഡിസംബർ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക പുറത്തിറക്കുകയും ചെയ്യണമെന്നായിരുന്നു നിർദേശം.

എന്നാൽ ഡിസംബർ ഒമ്പതിലാണ് സംസ്ഥാനത്ത് ആദ്യ ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്നേ ദിവസം തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടതായതിനാൽ പ്രായോഗികതയില്ലെന്ന് പാർട്ടികൾ അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിലാണ് സമയം നീട്ടിക്കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടൽ നടത്തിയത്. സമയം നീട്ടിയതോടെ ബിഎൽഒമാർക്ക് കൂടുതൽ ദിവസം പ്രവർത്തിക്കാനാവുകയും വോട്ടർമാരിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാവുകയും ചെയ്യും.

ഒന്നാം ഘട്ട വിവരശേഖരണ സമയക്രമം അവസാനിക്കാനിരിക്കുമ്പോഴേക്കും പൂരിപ്പിച്ച എൻയൂമറേഷൻ ഫോം സംസ്ഥാനത്ത് വെറും 85 ശതമാനം മാത്രമാണ് തിരികെ ലഭിച്ചത്.

15 ശതമാനം ഫോമുകൾ ഇപ്പോഴും ശേഖരിക്കപ്പെടാതെ കിടക്കുകയായിരുന്നു. അഞ്ച് ദിവസത്തിനകം ഇവ മുഴുവൻ തിരികെവാങ്ങി ഡിജിറ്റലൈസ് ചെയ്യുന്നത് യാഥാർത്ഥ്യമല്ലെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചയോഗത്തിൽ പാർട്ടികൾ ചൂണ്ടിക്കാട്ടി.

വോട്ടർപട്ടികയിൽ അർഹരായ നിരവധി പേർ ഉൾപ്പെടാതെ പോകുമെന്ന ഭയവുമാണ് അവർ പ്രകടിപ്പിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ സമയം നീട്ടുന്നതാണ് ഏക മാർഗമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ ഏകദേശ നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

Related Articles

Popular Categories

spot_imgspot_img