ആപ്പിൾ സ്റ്റോറിൽ ചരിത്രം കുറിച്ച് കത്തോലിക്കാ പ്രയർ ആപ്പ്. ഗോയൽ പ്ലേയ് സ്റ്റോറിൽ ലഭ്യമായ hallow എന്ന ആപ്പാണ് ക്രൈസ്തവരുടെ വിഭൂതി തിരുനാൾ ദിനത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് നോമ്പ് പ്രാർത്ഥന ചലഞ്ചിൽ പങ്കെടുക്കാനായി അംഗങ്ങളായത്. കത്തോലിക്കാ വിശ്വാസികളായ ഹോളിവുഡ് അഭിനേതാക്കൾ ജോനാഥൻ, മാക്ക് വാൽബർഗ് ഉൾപ്പെടെ, നിരവധി ആളുകളാണ് ഈ ആപ് ഡൌൺലോഡ് ചെയ്തത്. വിഭൂതി ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഒരു മില്യൺ എത്തിയത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ കാത്തലിക് ആപ്പ് ഇ-കൊമേഴ്‌സ് ആപ്പ് ടെമുവിനെ മറികടന്നു. ഏകാദേശം 85 ജീവനക്കാർ മാത്രമാണ് hallow ആപ്പിൽ ജോലി ചെയുന്നത്. ആപ്പിൽ സ്റ്റോറിൽ വളരെ ഉയർന്ന റാങ്ക് നേടുന്ന മാറ്റ് ആപ്പുകളെ വച്ച് നോക്കുമ്പോൾ വളരെ ചെറിയ സംരംഭമാണിത്.
സോവിയറ്റ് യൂണിയനിൽ 20 വർഷത്തോളം തടവിലായിരുന്ന ഈശോസഭാ പുരോഹിതനും മിഷനറിയുമായ ഫാദർ വാൾട്ടർ ജെ. സിസ്‌സെക്കിൻ്റെ “അവൻ എന്നെ നയിക്കുന്നു” എന്ന സന്ദേശമായിരിക്കും ശ്രോതാക്കൾക്ക് ഈ നോമ്പുകാലത്ത് ശ്രവിക്കാൻ സാധിക്കുക. ആമസോണിൻ്റെ ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ മൊത്തത്തിൽ 2-ാം സ്ഥാനത്തേക്ക് “ഹി ലീഡെത്ത് മി” ഉയർന്നിട്ടുണ്ട്.