സെക്രട്ടേറിയേറ്റിൽ പാമ്പ്

സെക്രട്ടേറിയേറ്റിൽ പാമ്പ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും പാമ്പുകളെ പിടികൂടുന്നത് നിത്യ സംഭവമാണ്. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്താണ് ജീവനക്കാർ പാമ്പിനെ കണ്ടത്.

പാമ്പുപിടിത്തക്കാരെ എത്തിച്ചശേഷം നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് അരമണിക്കൂറിലധികം പാടുപെട്ടാണ് പിടികൂടിയത്.

ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും കണ്ടെത്തിയത് എന്നാണ് സൂചന. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുമ്പും പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്ത് നിന്നും പാമ്പുകളെ പിടികൂടുന്നത് പുതിയ സംഭവമല്ല.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് പരിസരത്തും പാമ്പുകളെ കണ്ടെത്തി. ചുരുട്ട ഇനത്തിലുള്ളതായിരുന്നു കണ്ടെത്തിയത്.

പക്ഷെ തിരച്ചിലിനിടയിൽ പാമ്പ് ചത്തു. പെട്ടി മറിഞ്ഞുവീണാണ്‌ പാമ്പ് ചത്തതെന്നും, അതല്ല ജീവനക്കാർ തല്ലിക്കൊന്നതാണെന്നും പറയുന്നുണ്ട്.

പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്‌റ്റൻ്റ് എൻജിനീയറുടെ ഓഫിസിൽ നിന്നും കഴിഞ്ഞ് വർഷമാണ് പാമ്പിനെ പിടികൂടിയത്.

ജല വിഭവ വകുപ്പ് ഓഫിസിന് സമീപം പാമ്പിനെ കണ്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കെഎസ്ആർടിസി സ്കാനിയ ബസിൽ പാമ്പിനെ കടത്തി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ പാമ്പിനെ കടത്തിയതിന് ജീവനക്കാർക്കെതിരെ നടപടി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.

തുടർന്ന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സംശയാസ്‌പദമായ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി.

പരിശോധനയിൽ വീടുകളിൽ വളർത്തുന്ന ഇനത്തിൽപെട്ട പാമ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ സ്കാനിയ സർവീസിലാണ് സംഭവം.

ഈ ബസിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് പാഴ്സലുകൾ കടത്തുന്നതെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻറിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പാഴ്സൽ കണ്ടെത്തി. പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്സൽ ഏൽപിച്ചതെന്നാണ് ബസ് ജീവനക്കാർ വിജിലൻസിന് മൊഴി നൽകിയത്.

കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ

വടക്കേക്കാട്: ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ സംഭവം. എൽ.പി വിഭാഗം ക്ലാസ് മുറിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. സ്കൂൾ അധികൃതരാണ് ബെഞ്ചിനടിയിൽ കിടന്നിരുന്ന പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മൂന്നാം തവണയാണ് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടത്തുന്നത്. ശനിയാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്.

English Summary:

Catching snakes from the Secretariat premises has become a routine occurrence. Around 10 AM today, employees spotted a snake behind the Durbar Hall in the Food Department. Snake catchers were called in, and after a thorough search, the snake was found. It took over half an hour of effort to capture it.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

Related Articles

Popular Categories

spot_imgspot_img