പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.

പരിശോധനയ്‌ക്കിടെ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. പി.വി. നാരായണൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.

2016 ജൂലായിൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഡോക്ടർക്ക് എതിരെ നല്ലളം പൊലീസിൽ പരാതി നൽകിയത്.

അയൽവാസിയായ സ്ത്രീയുടെയും മകളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധനയെന്നായിരുന്നു ഡോക്ടറുടെ വാദം.

കുട്ടി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനാലാണ് ശരീരപരിശോധന നടത്തിയതെന്ന് ഡോക്ടർ പറയുന്നു.

കേസ് പിൻവലിക്കുന്നതിനെ അനുകൂലിച്ച് 2024ൽ പെൺകുട്ടി സത്യവാങ്‌മൂലം നൽകിയിട്ടുണ്ടെന്നും ഇവർ കോടതിയിൽ വാദിച്ചു.

ഇതു തള്ളിയ കോടതി എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശിച്ച് വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയിട്ടുണ്ട്.

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞകുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സി സി ടി വി കാമറ പരിശോധിച്ച ജീവനക്കാര്‍ക്ക് മുണ്ടുടുത്ത് വരുന്ന മോഹന്‍ദാസിനെ സംശയം തോന്നി.

ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി ഇതേ പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടില്‍ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കില്‍നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വിലകുറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് പണം നല്കി പോവുകയാണ് ഇയാൾ ചെയ്തിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img