നടന്‍ മണിയൻപിള്ള രാജുവിനെതിരെ കേസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് പരാതി നൽകിയത്. Case filed against actor Maniyanpilla Raju on actress’ complaint
2009 ഇൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു. ലൈംഗിക ചുവയോടെയുള്ള സംസാരം, ശരീരത്തില്‍ കടന്നുപിടിച്ചു തുടങ്ങിയ പരാതിയിലാണ് കേസ്. പീരുമേട് പോലീസാണ് കേസെടുത്തിരിക്കുന്നത്.