തൃശൂർ: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ വനം വകുപ്പ് കേസെടുത്തു. ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ഇന്നലെയായിരുന്നു കിഴൂർ പൂരം നടന്നത്.(Case against kunnamkulam kizhoor pooram)
മുപ്പതോളം ആനകളെയാണ് ഉത്സവത്തിന് എഴുന്നള്ളിച്ചിരുന്നത്. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
സംയുക്ത ഉത്സവാഘോഷ കമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ നടപടി. ദേവസ്വം ഓഫീസർക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.