മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്.
4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഒരാളുടെ മരണം. നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
![news4-temp-with-watermark-2000-death-accident](https://news4media.in/wp-content/uploads/2024/03/news4-temp-with-watermark-2000-death-accident.jpg)