ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വിഴിഞ്ഞം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ യായിരുന്ന ശ്രീജിത്ത്(38) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിടിച്ചാണ് അപകടം ഉണ്ടായത്.(car collides with bike; police officer died)

ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. സംഭവത്തിൽ കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 4.30-ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടമുണ്ടായത്. കുട്ടിയടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീജിത്ത്. കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകനാണ്. ശാലിനിയാണ് ഭാര്യ. മക്കൾ: ആരാധ്യ, ആദി.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

കാട്ടുപന്നി ശല്യം വനാതിർത്തി വിട്ട് നാട്ടിൻപുറങ്ങളിലേക്കും; ഇറങ്ങിയാൽ എല്ലാം നശിപ്പിക്കും: കാർഷിക മേഖലകൾ ഭീതിയിൽ

ഇടുക്കിയിലും വയനാട്ടിലും വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്ന കാട്ടുപന്നിശല്യം സമീപ...

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Related Articles

Popular Categories

spot_imgspot_img