web analytics

ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണംവിട്ട് പുഴയിൽ വീണു

കടലുണ്ടി: ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാനുള്ള കാർ ചാലിയാർ പുഴയിലാണ് വീണത്. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിക്കുകയായിരുന്നു.

ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുകുട്ടികളും മൂന്നുസ്ത്രീകളും ഒരു പുരുഷനുമായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി.

മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. ക്രെയിന്‍ എത്തിയാണ് കാര്‍ പുഴയില്‍ നിന്ന് പുറത്തേക്കെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല!

പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക്… പക്ഷേ ജോലി ഇല്ല! കോഴിക്കോട്: Kerala...

Related Articles

Popular Categories

spot_imgspot_img