web analytics

ഇങ്ങനെ ജീവിക്കാൻ വയ്യ ; ഈ രാജ്യത്തെ യുവാക്കൾ ‘പക്ഷി’കളായി മാറുന്നു !

എന്നും രാവിലെ ജോലിക്ക് പോകുന്നു, വൈകിട്ട് തിരികെ വരുന്നു. മാറ്റമില്ലാതെ തുടരുന്ന ഈ ദിനചര്യ ആരെയും ബോറടിപ്പിക്കും. സ്കൂളുകളിലും വീടുകളിലും കുട്ടികൾക്ക് അമിത സമ്മർദ്ദം നൽകി വലിയ ജോലിക്കാരനും പണക്കാരനും ഒക്കെ ആക്കാൻ മാതാപിതാക്കൾ വാശി പിടിക്കുമ്പോൾ തകരുന്നത് അവരുടെ മാനസിക നില കൂടിയാണ് എന്ന് ഓർക്കാറില്ല. (Can’t live like this; The youth of this country are becoming ‘birds)

എന്നാൽ ചൈനയിലെ യുവാക്കൾ ഇപ്പോൾ ഇതിനെതിരെ തിരിഞ്ഞു നടക്കുകയാണ്. പുതിയ ട്രെൻഡ് പ്രകാരം യുവാക്കൾ പക്ഷികളെ പോലെ ജീവിക്കാനാണത്രെ ആ​ഗ്രഹിക്കുന്നത്. നിലവിലെ ജോലികളിൽ നിന്നും പരമ്പരാ​ഗതമായ സങ്കല്പങ്ങളിൽ നിന്നും ഒക്കെ മാറി, ചിറകു വിടർത്തി പറക്കാനാണ് തങ്ങൾക്കിഷ്ടം എന്നാണ് ഈ യുവാക്കൾ പറയുന്നത്. അതായത് ഈ സമ്മർദ്ദങ്ങളോ ഭാരം പിടിച്ച ഉത്തരവാദിത്വങ്ങളോ ഇല്ലാതെ പക്ഷികളെപ്പോലെ പാറിപ്പറന്ന് നടക്കാനാണ് യുവാക്കൾ ആഗ്രഹിക്കുന്നത് എന്നതാണ് സന്ദേശം.

വലിയ ടി ഷർട്ടുകൾക്കുള്ളിലേക്ക് ശരീരം ചുരുക്കി വച്ച് പക്ഷിയെ പോലെ രൂപമാറ്റം നടതി, വിവിധ ഫർണിച്ചറുകൾക്ക് മുകളിൽ ഇരിക്കുന്നതും മറ്റുമായ തങ്ങളുടെ ചിത്രവും വീഡിയോയും യുവാക്കൾ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റ് ചെയ്യുന്നുണ്ട്. ചിലർ പക്ഷികളെ പോലെ ശബ്ദമുണ്ടാക്കുന്നതും കാണാം. തങ്ങളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും പഠിക്കാനും ജോലി ചെയ്യാനുള്ള അമിതമായ സമ്മർദ്ദത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന സന്ദേശം പങ്കു വയ്ക്കുന്നതിനുമാണ് യുവാക്കൾ ഇത്തരത്തിൽ പെരുമാറുന്നത്.

‘ബീയിം​ഗ് എ ബേർഡ്’ ട്രെൻഡിനനുസരിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കുന്ന ലക്ഷക്കണക്കിന് യുവാക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ...

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം

‘കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ’ കരടിന് അംഗീകാരം തിരുവനന്തപുരം: വായ്പ തിരിച്ചടവ്...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

Related Articles

Popular Categories

spot_imgspot_img