ലോകസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ദൈനംദിന ചെലവ് കണക്ക് സൂക്ഷിക്കണം

ലോകസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പരിശോധന നടത്തും. ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ള കണക്കുകള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.

95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ആകെ ചെലവാക്കാവുന്ന തുക. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിക്കും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടക്ക് സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിയുടെ എജന്റോ രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ തിരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കാവുന്ന പരമാവധി തുകയാണിത്. ചെലവ് ചെയ്ത തീയതി അല്ലെങ്കില്‍ ചെലവ് ചെയ്യാന്‍ അധികാരപ്പെടുത്തിയ തീയതി, ചെലവിന്റെ സ്വഭാവം (യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, ചുവര്‍ പരസ്യം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗം, വാഹന വാടക തുടങ്ങിയവ) ഏതെന്ന് വ്യക്തമാക്കണം. ചെലവു തുക ഓരോ ഇനത്തിനും പ്രത്യേകം കാണിച്ചിരിക്കണം. കൊടുത്ത തുകയും, ബാക്കി കൊടുക്കാനുള്ള തുകയും വേര്‍തിരിച്ച് കാണിക്കണം. പണം കൊടുത്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും, പണം കൊടുത്ത വൗച്ചറുകളുടെ ക്രമ നമ്പര്‍, കൊടുക്കാനുള്ള തുക സംബന്ധിച്ച ബില്ലുകളുടെ ക്രമ നമ്പര്‍, പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരും പൂര്‍ണ മേല്‍വിലാസവും എന്നിവയും രേഖപ്പെടുത്തണം. വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം.

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 184 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്. ഇതനുസരിച്ചായിരിക്കും ചെലവ് കണക്കാക്കുക. മതിയായ രേഖകളില്ലാതെ സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, പാര്‍ട്ടി പ്രവര്‍ത്തകരോ 50,000 രൂപക്ക് മുകളിലുള്ള തുക തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ മണ്ഡലത്തില്‍ കൊണ്ടുപോകരുത്. 10,000 രൂപ വരെയുള്ള ചെലവുകള്‍ മാത്രമേ പണമായി നല്‍കാവൂ. അതില്‍ കൂടുതല്‍ വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് ആര്‍ ടി ജെ എസ് മുഖേന നല്‍കണം. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക ഉള്‍പ്പെടെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രം ചെലവാക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം കണക്ക് സമര്‍പ്പിച്ചിരിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. ഒറിജിനല്‍ ബില്ലുകള്‍ സ്ഥാനാര്‍ഥി തന്നെ സൂക്ഷിക്കണം. ഏത് കാര്യത്തിന് ആര് ചെലവാക്കിയെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം വരണാധികാരിയെ അറിയിച്ചിരിക്കണം. ചെലവുചെയ്ത ആളോ പാര്‍ട്ടിയോ ചെലവു ചെയ്ത തുക സംബന്ധിച്ച് എന്തിനുവേണ്ടി എന്നു ചെലവാക്കിയെന്നത് സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ സ്ഥാനാര്‍ഥി സൂക്ഷിച്ചു വെക്കേണ്ടതാണ്. തര്‍ക്കമുണ്ടാലോകസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ദൈനംദിന ചെലവ് കണക്ക് സൂക്ഷിക്കണം.

ലോകസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പരിശോധന നടത്തും. ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ള കണക്കുകള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.

95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ആകെ ചെലവാക്കാവുന്ന തുക. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിക്കും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടക്ക് സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിയുടെ എജന്റോ രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ തിരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കാവുന്ന പരമാവധി തുകയാണിത്. ചെലവ് ചെയ്ത തീയതി അല്ലെങ്കില്‍ ചെലവ് ചെയ്യാന്‍ അധികാരപ്പെടുത്തിയ തീയതി, ചെലവിന്റെ സ്വഭാവം (യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, ചുവര്‍ പരസ്യം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗം, വാഹന വാടക തുടങ്ങിയവ) ഏതെന്ന് വ്യക്തമാക്കണം. ചെലവു തുക ഓരോ ഇനത്തിനും പ്രത്യേകം കാണിച്ചിരിക്കണം. കൊടുത്ത തുകയും, ബാക്കി കൊടുക്കാനുള്ള തുകയും വേര്‍തിരിച്ച് കാണിക്കണം. പണം കൊടുത്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും, പണം കൊടുത്ത വൗച്ചറുകളുടെ ക്രമ നമ്പര്‍, കൊടുക്കാനുള്ള തുക സംബന്ധിച്ച ബില്ലുകളുടെ ക്രമ നമ്പര്‍, പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരും പൂര്‍ണ മേല്‍വിലാസവും എന്നിവയും രേഖപ്പെടുത്തണം. വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം.

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 184 പ്രചാരണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലവിവര പട്ടികയാണ് പുറത്തിറക്കിയത്. ഇതനുസരിച്ചായിരിക്കും ചെലവ് കണക്കാക്കുക. മതിയായ രേഖകളില്ലാതെ സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, പാര്‍ട്ടി പ്രവര്‍ത്തകരോ 50,000 രൂപക്ക് മുകളിലുള്ള തുക തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ മണ്ഡലത്തില്‍ കൊണ്ടുപോകരുത്. 10,000 രൂപ വരെയുള്ള ചെലവുകള്‍ മാത്രമേ പണമായി നല്‍കാവൂ. അതില്‍ കൂടുതല്‍ വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് ആര്‍ ടി ജെ എസ് മുഖേന നല്‍കണം. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെക്കുന്ന തുക ഉള്‍പ്പെടെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രം ചെലവാക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം കണക്ക് സമര്‍പ്പിച്ചിരിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. ഒറിജിനല്‍ ബില്ലുകള്‍ സ്ഥാനാര്‍ഥി തന്നെ സൂക്ഷിക്കണം. ഏത് കാര്യത്തിന് ആര് ചെലവാക്കിയെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം വരണാധികാരിയെ അറിയിച്ചിരിക്കണം. ചെലവുചെയ്ത ആളോ പാര്‍ട്ടിയോ ചെലവു ചെയ്ത തുക സംബന്ധിച്ച് എന്തിനുവേണ്ടി എന്നു ചെലവാക്കിയെന്നത് സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ സ്ഥാനാര്‍ഥി സൂക്ഷിച്ചു വെക്കേണ്ടതാണ്. തര്‍ക്കമുണ്ടായാല്‍ അവ ആവശ്യപ്പെടുന്ന അധികാരി മുമ്പാകെ ഹാജരാക്കുകയും വേണം. അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കുന്നതാണ്.

നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ചെലവ് നിരീക്ഷകന്‍ അന്വേഷിക്കും. കൃത്യമായി കണക്ക് ഹാജരാക്കാതിരിക്കുകയോ തെറ്റായ കണക്ക് നല്‍കുകയോ ചെയ്താല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.യാല്‍ അവ ആവശ്യപ്പെടുന്ന അധികാരി മുമ്പാകെ ഹാജരാക്കുകയും വേണം. അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കുന്നതാണ്. നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ചെലവ് നിരീക്ഷകന്‍ അന്വേഷിക്കും. കൃത്യമായി കണക്ക് ഹാജരാക്കാതിരിക്കുകയോ തെറ്റായ കണക്ക് നല്‍കുകയോ ചെയ്താല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.

Read also:പാനൂർ സ്ഫോടനം; ‘പോലീസ് പ്രതിയാക്കിയത് സ്ഫോടനസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഡിവൈഎഫ്‌ഐ സഖാവിനെ ‘ ; എം.വി ഗോവിന്ദന്‍

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

കാരണവർ കൊലക്കേസ് പ്രതി ഷെറിന് ഡിഐജിമായും, ഗണേഷ് കുമാറുമായും വഴിവിട്ട ബന്ധം

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണന....

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

Related Articles

Popular Categories

spot_imgspot_img