അമേരിക്കയിലേക്ക് കടന്നെന്ന് സംശയം; ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

കാനഡയിൽ സ്റ്റുഡൻ്റ് വീസയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തി. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവിട്ടത്.
2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കനഡയിലെത്തിയെങ്കിലും ഭൂരിഭാ​ഗം പേരും കോളേജുകളിൽ ഹാജരായിട്ടില്ലെന്നാണ് വിവരം.
രാജ്യത്തെത്തിയ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 6.9 ശതമാനം പേരും പഠനം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. 5.4 ശതമാനത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായാണ് കണക്കുകൾ.
വിദ്യാർത്ഥികൾ കൃത്യമായ ക്ലാസിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെൻ്റിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ ഭാഗമായി ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് കംപ്ലയൻസ് റെജിമിന് കീഴിലാണ് ഇത്തരത്തിൽ വിദ്യാർത്ഥികളുടെ കണക്കുകൾ ശേഖരിച്ചത്.
144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ട്രാക്കു ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള 688 വിദ്യാർത്ഥികളും (2.2 ശതമാനം) ചൈനയിൽ നിന്നുള്ള 4,279 (6.4 ശതമാനം) വിദ്യാർത്ഥികളും ക്ലാസുകളിൽ എത്തുന്നില്ലെന്നാണ് വിവരം.
ക്ലാസിൽ എത്താത്ത വിദ്യാർത്ഥികൾ വിസാ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സുമിത് സെൻ പറയുന്നു. നാട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കാനഡ- യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നു എന്നാരോപിച്ച് കനേഡിയൻ കോളേജുകളും ഇന്ത്യയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാനഡയിലെ 260 കോളേജുകൾ ഉൾപ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസിൽ എത്തിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
ഇതിനായി 55 മുതൽ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വിസക്ക് അപേക്ഷിക്കുന്നവർ കാനഡയിൽ എത്തിക്കഴിഞ്ഞാൽ, കോളേജുകളിൽ ചേരുന്നതിന് പകരം യുഎസ് – കാനഡ അതിർത്തി കടക്കുന്നു. പിന്നീട്, കോളേജുകളിൽ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നുവെന്നാണ് ഇഡി പറയുന്നത്.
ഡിസംബർ 10 മുതൽ 19 വരെ മുംബയ്, നാഗ്‌പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്‌ഡിൽ മുംബയും നാഗ്‌പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന പ്രതിവർഷം 35,000ത്തോളം ആളുകൾ അനധികൃതമായി വിദേശത്ത് കുടിയേറുന്നതായി കണ്ടെത്തി.
ഗുജറാത്തിൽ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ത്തോളം പേരും ഈ സംഘത്തിലുണ്ട്. ഇതിൽ 800ലധികം പേരും നിലവിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സജീവമാണ്.
പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
അതേസമയം നോ-ഷോ വിഭാഗത്തിൽപെടുത്തിയ മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയിൽ തന്നെ തുടരുകയും അവിടെ ജോലി ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും മറ്റു ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്റ്റുഡന്റ് വിസാ ദുരുപയോഗങ്ങളുടെ പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ നവംബറിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള നിയമങ്ങൾ കർശനമാക്കിയിരുന്നു.
കംപ്ലയിൻസ് റിപ്പോർട്ടുകൾ സമർപ്പിക്കാത്ത കോളേജുകളും സർവ്വകലാശാലകളും ഒരു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ നിന്ന് സസ്പെൻഷൻ നേരിടേണ്ടി വന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന്...

‘ദൈവമേ , എന്റെ അമ്മായിയമ്മ’…..ഭണ്ഡാരത്തിലെ 20 രൂപ നോട്ടിലെഴുതിയ ആഗ്രഹം കണ്ട് അമ്പരന്ന് പൂജാരി !

നല്ലൊരു ജോലി ലഭിക്കണമെന്നും പരീക്ഷയില്‍ മികച്ച വിജയം നേടണമെന്നും അങ്ങിനെ പ്രാർത്ഥിക്കാൻ...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ; സംഭവം ഇന്നലെ രാത്രി

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ....

കാട്ടുപോത്തിന്റെ ചാണകത്തിൽ മുളക്കുന്ന മാജിക്ക് മഷ്റൂം; ലഹരിയല്ലെന്ന് കോടതി നിരീക്ഷിച്ചതിനു പിന്നിൽ

യുവാക്കൾക്കിടയിൽ മാജിക്ക് മഷ്റൂം ഉപയോഗം വർദ്ധിക്കുുന്നതായാണ് വിവരം. മാജിക്ക് മഷ്റൂം ഉപയോഗിക്കാനും...

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img