web analytics

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെ

തഹാവൂർ റാണയുടെ പൗരത്വം കാനഡ റദ്ദാക്കും; നീക്കം മാർക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെ

ഒട്ടാവ: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയുടെ കാനഡ പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫെബ്രുവരി 26-ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നടപടി പുരോഗമിക്കുന്നത്.

ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റാരോപണങ്ങളല്ല, മറിച്ച് പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപണമാണ് നടപടിക്ക് ആധാരമാകുന്നത്.

2000-ൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ കാനഡയിലെ താമസ രേഖകളിൽ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷൻ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

കാനഡയിൽ താമസിച്ചിരുന്നുവെന്ന അവകാശവാദം ഉന്നയിച്ച സമയത്ത് അദ്ദേഹം അമേരിക്കയിലെ ചിക്കാഗോയിൽ വ്യവസായം നടത്തുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് റിപ്പോർട്ട് ചെയ്തു.

വിഷയം നിലവിൽ കാനഡ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.

പൗരത്വം റദ്ദാക്കാനുള്ള നീക്കത്തിനെതിരെ റാണയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ഇന്ത്യയിൽ കസ്റ്റഡിയിലാണ്.

യുഎസിൽ നിന്ന് കൈമാറപ്പെട്ട ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടി വിലയിരുത്തപ്പെടുന്നത്.

English Summary

Canada has initiated proceedings to revoke the citizenship of Tahawwur Rana, accused in the 2008 Mumbai terror attacks. The move is reportedly based on allegations that he provided false information in his citizenship application, not on terrorism charges. Immigration authorities found discrepancies in his residency claims. The matter is currently before Canada’s Federal Court. Rana, of Pakistani origin, is presently in custody in India after being extradited from the US. The development comes ahead of Canadian Prime Minister Mark Carney’s planned visit to India.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img