വെള്ള നിറം മാറ്റി പഴയപടി കളറാകുമോ ടൂറിസ്റ്റ് ബസ്സുകൾ ? ചർച്ച ചെയ്യാൻ ഗതാഗത വകുപ്പ്; അടുത്ത മാസം യോഗം

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റ ഉത്തരവിൽ ഇളവ് വരുത്താൻ ഗതാഗത വകുപ്പ് നീക്കം നടത്തുന്നതായി റിപ്പോർട്ട്.
ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റി പഴയ രീതിയില്‍ കളര്‍ നല്‍കുന്നതിനായി ഇളവ് നല്‍കാനാണ് നീക്കം. ബസ്സുടമകളുടെ സമ്മർദ്ദത്തെതുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് ഗതാഗത വകുപ്പ് നീക്കം നടത്തുന്നതെന്നാണ് വിവരം. പഴയ ഉത്തരവ് തിരുത്തികൊണ്ട് പുതിയ ഉത്തരവിറക്കാനാണ് ശ്രമം. (Can the tourist buses be changed from white to old color?)

ബസ്സിന്‌ പുറത്തു സിനിമ താരങ്ങളുടെയും മറ്റും ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് പല നിറത്തില്‍ ടൂറിസ്റ്റ് ബസുകള്‍ നേരത്തെ നിരത്തിലിറക്കിയിരുന്നു. ഇത്തരത്തില്‍ വലിയ തോതിൽ കളറുകളും ലൈറ്റുകളും ഉപയോഗിച്ച് ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടത്തിനിടയാക്കുമെന്ന് ചൂണ്ടികാണിച്ചാണ് ഗതാഗത വകുപ്പ് നേരത്തെ ബസ്സുകൾക്ക് വെള്ള നിറം നല്‍കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്.

എന്നാലിപ്പോൾ കളര്‍ കോഡില്‍ വലിയ മാറ്റം പാടില്ലെന്നും മറ്റു രീതിയിലുള്ള രൂപമാറ്റം പാടില്ലെന്നുമുള്ള നിബന്ധനയോടെയാകും ഉത്തരവ് എന്നാണു സൂചന. ഇതുസംബന്ധിച്ച് അടുത്ത മാസം മൂന്നിന് നടക്കുന്ന യോഗത്തില്‍ ഗതാഗത വകുപ്പ് ചര്‍ച്ച ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

Related Articles

Popular Categories

spot_imgspot_img