യുഡിഎഫിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ ബൂത്ത് ലെവൽ ഓഫീസറെ സ്ഥാനത്തുനിന്നും നീക്കി. എൽഡിഎഫിന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബൂത്ത് ലെവൽ ഓഫീസറെ നീക്കിക്കൊണ്ട് ഉത്തരവിട്ടത്. നാദാപുരം പഞ്ചായത്തിൽപ്പെട്ട 180 ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറായിരുന്ന അബ്ദുൾ മുനീറിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയത്.