മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‍വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). നിശാപാർട്ടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാക്‌സ്‍വെല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ ഉൾപ്പെട്ട ‘സിക്സ് ആൻഡ് ഔട്ട്’ ബാന്റിന്റെ സംഗീത നിശയ്ക്കിടെയാണ് താരത്തിന് അസ്വസ്ഥത ഉണ്ടായത്.
പാർട്ടിക്കിടെ മാക്സ്‍വെൽ നന്നായി മദ്യപിച്ചിരുന്നെന്നും ഇതേ തുടർന്നാണ് അസ്വസ്ഥത അനുഭപ്പെട്ടതെന്നുമാണ് വിവരം. ആശുപത്രിയിൽ നിന്ന് മടങ്ങിയ മാക്സ്‌വെൽ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നു. എന്നാൽ കളിക്കാർ പാലിക്കേണ്ട അച്ചടക്കം മാക്സ്‍വെൽ ലംഘിച്ചതായി പരാതി ഉയർന്നതോടെയാണ് സിഎ അന്വേഷണം ആരംഭിച്ചത്.
സംഭവത്തിൽ മാക്സ്‍വെല്ലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന മാക്‌സ്‌വെല്ലിനെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമില്‍ ഉൾപ്പെടുത്തിയിരുന്നില്ല. മാക്സ്‌വെല്ലിന് പുറമെ പാറ്റ് കമ്മിൻസിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
Read Also: ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ