കോട്ടയം: അത്ഭുതപൂർവ്വമായ ലീഡ് നിലയിൽ കുതിച്ച് യുഡിഎഫും ചാണ്ടി ഉമ്മനും. അയർക്കുന്ന് പഞ്ചായത്ത്, പോസ്റ്റൽ വോട്ട്, അസഹന്നിത വോട്ട് എന്നിവ എണ്ണി പൂർത്തിയാക്കിയ ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലുമായി ചാണ്ടി ഉമ്മന്റെ ലീഡ് 6212 വോട്ടായി. 2021ൽ ഉമ്മൻചാണ്ടിയ്ക്ക് അയർക്കുന്ന പഞ്ചായത്തിൽ ലഭിച്ചതിനേക്കാൾ അഞ്ചിരിട്ടി ലീഡ് മകൻ ചാണ്ടി ഉമ്മന് ലഭിച്ചു. മുൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി തോമസിന് ലീഡ് നൽകിയ അയർക്കുന്നം പഞ്ചായത്തിലെ ചില ബൂത്തുകളിൽ പോലും ചാണ്ടി ഉമ്മന് ലീഡ് ലഭിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വത്തിൽ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ പഞ്ചായത്താണ് അയർക്കുന്നം. മന്ത്രി റോഷി അഗസ്ത്യന്റെ നടത്തിയ കുടുംബയോഗങ്ങൾ പോലും ഇടത്പക്ഷ സ്ഥാനാർത്ഥിയ്ക്ക് ഗുണം ചെയ്തില്ല. മൂന്നാം ഘട്ടത്തിൽ അകലകുന്നിലെ പഞ്ചായത്തിനെ ബൂത്തുകൾ എണ്ണി തുടങ്ങിയപ്പോഴും ചാണ്ടി ഉമ്മന്റെ ലീഡ് ഉയർന്ന് തന്നെ നിൽക്കുന്നു.
![chandi-ummen](https://news4media.in/wp-content/uploads/2023/09/chandi-ummen.png)