web analytics

പാലിയേക്കരയിൽ വ്യവസായിയുടെ പ്രതിഷേധം

പാലിയേക്കരയിൽ വ്യവസായിയുടെ പ്രതിഷേധം

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധവുമായി വ്യവസായി. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത 544-ൽ അടിപ്പാത നിർമാണ പ്രദേശങ്ങളിലാണ് വൻ ഗതാഗതക്കുരുക്ക് ഉണ്ടായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു കൊടകര പേരാമ്പ്രയിൽ വെച്ച് വർഗീസ് ജോസിന്റെ ഭാര്യാപിതാവിന്റെ ശവസംസ്‌കാരച്ചടങ്ങ്‌.

ഇതിനായി നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്ന് വർഗീസ് ജോസ് ആരോപിച്ചു.

ഒന്നരമണിക്കൂറോളം വൈകിയാണ് ചടങ്ങിനെത്തിയതെന്നും വർഗീസ് ജോസ് പറഞ്ഞു. തുടർന്ന് സംസ്കാര ചടങ്ങിൽ നിന്ന് തിരികെ വരും വഴിയാണ് അദ്ദേഹം ടോൾ പ്ലാസയിൽ പ്രതിഷേധം നടന്നത്.

സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ജീവനക്കാരോട് പറഞ്ഞ അദ്ദേഹം ‘എന്തിനാണ് ഞാൻ ടോൾ നൽകുന്നത്’ എന്നും ചോദിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

ടോൾ പ്ലാസക്കാർ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു വർഗീസ് ജോസ് സ്വീകരിച്ചത്. തുടർന്ന് 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് അദ്ദേഹം സ്ഥലത്ത് നിന്നും തിരികെ പോയത്.

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി

കോട്ടയം മറിയപ്പള്ളിയിൽ ഒാടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ശബരി ബസിന്റെ പുറകിലുള്ള ടയർ പൊട്ടി. മറ്റൊരു ടയറിൽ നിന്നും പുകയുയർന്നു. ബുധനാഴ്ച രാത്രി 11.45-ന് മറിയപ്പള്ളി ജങ്ഷന് സമീപമായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയ്ക്ക് പോകുന്ന ബസായിരുന്നു. 40 യാത്രക്കാരുണ്ടായിരുന്നു. ടയർ പൊട്ടിയയുടൻ ബസിനകം മുഴുവൻ കരിഞ്ഞ മണം പരന്നു.

ദേശീയ ദുരന്ത നിവാരണ സേനാംഗമായ യാത്രക്കാരിലൊരാൾ ഉടൻ തന്നെ ബസിനകത്തെ ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് അപകടതീവ്രത കുറച്ചു. ബസിലുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസര് പ്രവീൺ രാജന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ബസിന്റെ ടയറും ഡ്രമ്മും അരമണിക്കൂറിലധികം നേരമെടുത്ത് വെള്ളവും ഫോമും ഉപയോഗിച്ച് തണുപ്പിച്ചു.

മറ്റ് അപകടസാധ്യതയുണ്ടോയെന്നറിയാൻ വാഹനത്തിനകം മുഴുവൻ പരിശോധിച്ച േശഷമാണ് സേനാംഗങ്ങൾ മടങ്ങിയത്.

ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എസ്െഎ സി.കെ. ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ഇവർ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് വരുത്തി യാത്രക്കാരെയെല്ലാം അതിൽ കയറ്റിവിട്ടു.

പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം

മാനന്തവാടി: പാമ്പുകടിയേറ്റത് തിരിച്ചറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്.

ശാരീരിക അസ്വസ്ഥതയുമായാണ് വൈഗ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്.

എന്നാൽ ഉടന്‍ തന്നെ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈഗയെ പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടെത്തിയത്.

Summary: A businessman staged a protest at Paliekkara toll plaza after missing his father-in-law’s funeral due to hours-long traffic congestion. The incident has sparked debate over toll gate management and emergency travel disruptions.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ്...

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ DYFI പ്രതിഷേധം മറികടന്ന്...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തിയതോടെ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; തൃശൂര്‍ കളക്ടറേറ്റിലേക്ക് സന്ദേശമെത്തി ഇടുക്കി: മുല്ലപ്പെരിയാർ...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img