വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; 40 പേർക്ക് പരിക്ക്

വാൽപ്പാറ: വാൽപ്പാറയിൽ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. 20 അടി താഴ്ചയിലേക്ക് ആണ് ബസ് മറിഞ്ഞത്.

രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. വാൽപ്പാറയ്ക്ക് സമീപം കവേഴ്‌സ് എസ്റ്റേറ്റ് ഭാഗത്ത് 33-ാം കൊണ്ടായി സൂചി വലയിൽ വെച്ചാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടസമയത്ത് 72 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘അമ്മ എന്നെ കിണറ്റിൽ തള്ളിയിട്ടു’; നാല് വയസ്സുകാരന്റെ മൊഴിയിൽ യുവതി അറസ്റ്റിൽ

പാലക്കാട്: നാല് വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ട അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വാളയാറിലാണ് സംഭവം. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. താൻ കിണറ്റിൽ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റിൽ തള്ളിയിട്ടതെന്നും കുട്ടി മൊഴി നൽകുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയ പുറത്തെടുത്തത്. തുടർന്ന് പുറത്തെത്തിയ കുട്ടി അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് പറയുകയായിരുന്നു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

എന്നാൽ അമ്മ ഇക്കാര്യം നിഷേധിച്ചിരുന്നു. മകനെ ഒരു കാരണവശാലും തള്ളിയിടില്ലെന്നായിരുന്നു ശ്വേതയുടെ വാദം. കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ആൾമറ ഉള്ള കിണറായതിനാൽ കുട്ടിക്ക് ഒറ്റയ്ക്ക് കിണറിന്റെ മുകളിൽ കയറാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞു. ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരും ഭർത്താവും ഏറെ നാളായി അകന്ന് കഴിയുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img