താക്കോൽ സൂക്ഷിച്ചിരുന്നത് ചവിട്ടിക്കടിയിൽ; ആളില്ലാത്ത വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 5 ലക്ഷവും കവർന്നു
കണ്ണൂർ: ആളില്ലാത്ത വീട്ടിൽ വൻ സ്വർണ്ണ മോഷണം. കണ്ണൂർ ഇരിക്കൂറിലാണ് സംഭവം. കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും ആണ് കവർന്നത്.
കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിൽ വ്യാഴാഴ്ച്ച പട്ടാപ്പകൽ ആണ് കവർച്ച നടന്നത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട്ടുടമ സുമലത വൈകീട്ട് തിരിച്ചെത്തിയ സമയത്താണ് മുൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് സംഭവം.
വീടിന്റെ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്ത് കയറിയത്. ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണവും പണവും. സുമലത മരണ വീട്ടിൽ പോയ സമയത്താണ് കൃത്യം നടന്നത്. ഈ സമയം സുമലതയുടെ മകൻ ജോലിക്കും മരുമകൾ സ്വന്തം വീട്ടിലും പോയിരിക്കുകയായിരുന്നു.
ആളില്ലെന്ന് വ്യക്തമായി അറിവുണ്ടായിരുന്ന ആളാണ് വീട്ടിൽ കയറിയതെന്നാണ് നിഗമനം. വിവരമറിയച്ചതോടെ പൊലീസ് സംഘവും കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Summary: A major theft was reported in Irikkur, Kannur, where burglars looted 30 sovereigns of gold ornaments and ₹5 lakh in cash from a house near a temple. The incident occurred while the house was unoccupied. Police have launched an investigation.









