web analytics

അതിർത്തിയിലെ വെടിവെപ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിൽ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.

ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. അതേസമയം ഓപ്പറേഷൻ സിന്ദൂരിൽ 35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു വരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന അറിയിച്ചു.

രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. രാത്രി ലൈറ്റുകൾ അണച്ചും വീടുകൾക്ക് അകത്തിരുന്നും ജനങ്ങൾ സഹകരിക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു;...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത...

കുട്ടി ഒപ്പം കിടക്കുന്നത് ശല്യമായി; കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും

കൊച്ചിയിൽ കുഞ്ഞിനെ ക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച് അമ്മയും ആൺസുഹൃത്തും കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ...

അൽ–ഫലാഹ് സർവകലാശാലക്കെതിരെ ഡൽഹി പൊലീസ് ഇരട്ട എഫ്‌ഐആർ; വ്യാജ രേഖകളുടെയും വഞ്ചനയുടെയും വൻ ആരോപണം

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ...

Related Articles

Popular Categories

spot_imgspot_img