യു.എസ്.ലെ ഏറ്റവും വലിയ മെഡിക്കൽ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സി.ഇ.ഒ. ബ്രയാൻ തോംസന്റെ കൊലപാതകത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് 26 കാരനായ ലൂയീജി മാൻജൂനിയെ അറസ്റ്റ് ചെയ്തിരുന്നു. Brian Thompson’s murder; Police arrest 26-year-old in US, shocking details revealed.
പെൻസിൽവാനിയയിൽ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അൽടൂണയിലെ മക്‌ഡോണാൾഡ്്‌സ് ബ്രാഞ്ചിലെ ജീവനക്കാർ നൽകിയ സൂചനയെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തോക്കും വ്യാജ രേഖകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
ഇൻഷ്വറൻസ് കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾക്ക് എതിരായിരുന്നു പിടിയിലായ യുവാവ്. ക്ലെയിമുകൾ നിരസിക്കാൻ ഇൻഷ്വറൻസ് കമ്പനികൾ ശ്രമിക്കുന്നത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു.
സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവ് മികച്ച വിദ്യാഭ്യാസവും നേടിയിരുന്നു. ഓൺലൈൻ ഓട്ടോ മാർക്കറ്റ് പ്ലേസ് ആയ ട്രൂ കെയറിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു കൊലപാതകി. യുവാവ് ഒറ്റയ്ക്ക് പദ്ധതി തയാറാക്കി കൊലനടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് മുന്നോടിയായി ഹോട്ടലുകളിൽ മുറിയെടുക്കാൻ ഉൾപ്പെടെ വ്യാജ രേഖകളാണ് യുവാവ് നൽകിയിരുന്നത്. സംഭവത്തിൽ കൊലക്കുറ്റത്തിന് പ്രതിയ്‌ക്കെതിരേ പോലീസ് കേസെടുത്തു. സംഭവം തങ്ങളെ ഞെട്ടിക്കുന്നതായി യുവാവിന്റെ കുടുംബം പ്രതികരിച്ചു.