പാരീസ്: ഒളിംപിക്‌സ് ആവേശനത്തിനിടയിൽ പാരീസിൽ മോഷണ പരാതിയുമായി നിരവധിപേർ രംഗത്ത്. ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ച മോഷ്ടാക്കൾ കൈക്കലാക്കിയത് നാലര കോടിയോളം രൂപയുടെ വസ്തുക്കളാണ്. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്.(Brazilian Football Great Zico Robbed In Paris Ahead Of Paris Olympics)
നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ ബാഗ് മോഷ്ടിച്ചത്. ഒളിംപിക്‌സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്‌ബോളർ പാരീസിലെത്തിയത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്‌സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്.
ഇതുകൂടാതെ നിരവധി മോഷണ പരാതികൾ വേറെയും പാരീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജന്റീനൻ ഫുട്‌ബോൾ ടീമിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു.