web analytics

തീയേറ്ററിലും ടെലഗ്രാമിലും ‘ഭ്രമയുഗം’; മമ്മുട്ടി ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്

പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഭ്രമയുഗത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചതായാണ് പുറത്തു വരുന്ന വിവരം. ടെലഗ്രാമിലൂടെയാണ് ഭ്രമയുഗത്തിന്റെ വ്യാജ പതിപ്പുകൾ പുറത്തുവന്നത്.

പ്രിൻ്റ് ഫിലിം എന്ന ഐഡിയിൽ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഭ്രമയുഗത്തെ കൂടാതെ പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര – 2 എന്ന തമിഴ് ചിത്രത്തിന്റെയും വ്യാജ പതിപ്പും ടെലിഗ്രാമിൽ പ്രചരിക്കുന്നുണ്ട്‌.

ഹൊറർ ചിത്രമായ ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തിൽ എത്തുന്നത് അർജുൻ അശോകനാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലെ കഥപറച്ചിലാണ് ചിത്രത്തിന്റെ പ്രധാന ആകർഷണവും. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വളരെ കുറച്ചു കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മമ്മുട്ടിക്കും അർജുൻ അശോകനുമൊപ്പം സിദ്ധാർഥ് ഭരതനും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഹൊറർ ചിത്രമായ ഭ്രമയുഗത്തിൽ അമാൽഡ ലിസ്, മണികണ്ഠൻ മറ്റുതാരങ്ങൾ. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

 

Read Also: ‘കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു’; വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

 

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img