ബോവിക്കാനം : ബോവിക്കാനത്ത് മാരകമ യക്കുമരുന്നായ എംഡിഎംഎയും, കഞ്ചാവും സുലഭം. മയക്കുമരുന്നു കച്ചവടത്തിനെതിരെ എക്സൈസിലും പോലീസിലും പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.Bovikanam in the grip of drug mafia
മുളിയാർ പഞ്ചായത്ത് മുഴുവൻ ലഹരി മാഫിയയുടെ പിടിയിലാണ്. വിദ്യാർഥികളടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവർത്തനം.
ബാവിക്കര സ്വദേശിയായ യുവാവാണ് ഇതിനുപിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലകുറി പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടെത്ര അന്വേഷണം നടത്തുന്നില്ലെന്നാണ് ആരോപണം.
ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരങ്ങൾ തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.