web analytics

‘ബോംബേ ടൈലേഴ്‌സ്’ കൊച്ചിയിൽ; കേരളത്തിനകത്തും വിദേശത്തുമായി വലിയ ചർച്ചകൾ സൃഷ്ടിച്ച നാടകം

‘ബോംബേ ടൈലേഴ്‌സ്’ കൊച്ചിയിൽ; കേരളത്തിനകത്തും വിദേശത്തുമായി വലിയ ചർച്ചകൾ സൃഷ്ടിച്ച നാടകം

കൊച്ചി: കേരളത്തിനകത്തും വിദേശത്തുമായി വലിയ ചർച്ചകൾ സൃഷ്ടിച്ച നാടകം ‘ബോംബേ ടൈലേഴ്‌സ്’ വീണ്ടും കൊച്ചിയിൽ അരങ്ങേറുന്നു.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സുരഭിലക്ഷ്മിക്ക് മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ സംഗീത നാടക അക്കാദമിയുടെ അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ പ്രശസ്ത നാടകം പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

അവതരണം നവംബർ 24നും 26നും വൈകുന്നേരം 6.30ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും.

സുരഭിലക്ഷ്‌മിയും ബിനോയ് നമ്പാലയും നായിക-നായകൻ വേഷത്തിൽ എത്തുന്ന ഈ നാടകത്തിൽ ശ്രീകാന്ത് മുരളി, സ്നേഹ ശ്രീകുമാർ, മീനാക്ഷി മാധവി, കുമാർ സുനിൽ, എ.എച്ച്. ഷാനവാസ്,

കൃഷ്ണൻകുട്ടി, ആര്യ വിനോദ്, സന്ധ്യ ശശികുമാർ, അരുൺ സി.എം, അനന്തു ബോസ്, മാർട്ടിൻ, ആന്റണി എന്നിവരുള്‍പ്പെടെ സിനിമയും നാടകരംഗവും 30-ഓളം കലാകാരന്മാർ വേഷമിടുന്നു.

ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂരിലും മികച്ച പ്രതികരണം നേടിയ ഈ നാടകത്തെ ‘മാജിക് ഇൗഫ്’ എന്ന സിനിമാ-നാടക കലാകാരൻമാരുടെ കൂട്ടായ്മയാണ് അരങ്ങിലെത്തിക്കുന്നത്.

തെലുങ്ക് സാഹിത്യകാരൻ മുഹമ്മദ് കാതിർബാബുവിന്റെ കഥയെ അടിസ്ഥാനമാക്കി കെ. വിനോദ്‌കുമാറാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഗാനരചന, സംഗീതം, സഹസംവിധാനം എന്നിവ സുരഭിലക്ഷ്മി നിർവഹിക്കുന്നു. ആലാപനം സിതാര കൃഷ്ണകുമാറും മക്ബൂലും.

പശ്ചാത്തല സംഗീതം തോമസ് ജോ, നൃത്തസംവിധാനം റംസാൻ, ദീപവിധാനം അനൂപ് പൂന. പ്രവേശനം പാസ് മുഖേന നിയന്ത്രിക്കും.

കാവാലി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി മനോഹര വസ്ത്രങ്ങളും മനുഷ്യത്വവും ഒത്തുചേർത്ത് നെയ്യുന്ന തയ്യൽക്കാരൻ പീരുഭായിയുടെയും പ്രിയസഖി മുത്തുമൊഴിയുടെയും ജീവിതത്തിലൂടെ, കമ്പോളവൽക്കരണത്തിന്റെ ഭീഷണിയും അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളും നാടകത്തിൽ പ്രതിപാദിക്കുന്നതായി സംവിധായകൻ വിനോദ്‌കുമാർ പറഞ്ഞു.

📄 English Summary

The acclaimed theatre production “Bombay Tailors” is returning to Kochi after a decade. The play, which has won multiple Kerala Sangeetha Nataka Akademi awards and earned Surabhi Lakshmi a National Award, will be staged on November 24 and 26 at Chavara Cultural Centre.

bombay-tailors-play-return-kochi-surabhi-lakshmi-nov-24-26

Bombay Tailors, Surabhi Lakshmi, Kerala Theatre, Kochi Events, Vinod Kumar, Magic Ouf, Stage Play, Malayalam Drama, Cultural News, Chavara Cultural Centre

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

Related Articles

Popular Categories

spot_imgspot_img