കൊച്ചി: വീണ്ടും ബോംബ് ഭീഷണിയിൽ വലഞ്ഞ് വിമാന കമ്പനികൾ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബെംഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണി എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.(Bomb threat on Kochi-Bangalore flight)
ഇന്ന് രാത്രിയിൽ ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ഭീഷണി. ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധന നടത്തി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കി.
രാജ്യത്ത് വിവിധയിടങ്ങളിലായി തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്. അതിനിടെ വിമാന കമ്പനികളുടെ സിഇഒമാരുമായി ഡൽഹിയിൽ യോഗം തുടരുകയാണ്.