തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളവും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണി.

രണ്ടിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാല് മണിക്കൂറോളം പരിശോധനകൾ നടത്തി.

തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ പറഞ്ഞു. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധനകൾ നടത്തി. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോ​ഗത്തിൽ തീരുമാനമായതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്.

രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

Related Articles

Popular Categories

spot_imgspot_img