കിയാരയ്ക്കും സിദ്ധാർഥിനും കുഞ്ഞ് പിറന്നു
ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിയ്ക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. താരങ്ങൾ തന്നെയാണ് ഈ സന്തോഷ വാർത്ത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിശേഷം ഇരുവരും അറിയിച്ചത്. പിന്നാലെ നിറവയറുമായി മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെറ്റില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട കിയാരയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
നേരത്തേ ഓഗസ്റ്റിലാണ് കുഞ്ഞെത്തുക എന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തേ കുഞ്ഞ് എത്തി. മുംബൈയിലെ ഗിര്‍ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം എന്നാണ് വിവരം.
കഴിഞ്ഞയാഴ്ച മുംബൈയിലെ ഒരു ക്ലിനിക്കില്‍ ഇരുവരും പരിശോധനയ്ക്കായി എത്തിയിരുന്നു. സിദ്ധാര്‍ഥിന്റെ മാതാവും കിയാരയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 28-നാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കിയാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം’ എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിയാര കുറിച്ചത്.
ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകള്‍ കൈയില്‍ പിടിച്ച ചിത്രമാണ് പങ്കുവെച്ചിരുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്.
സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.
ദിയയ്ക്കും അശ്വിനും കുഞ്ഞ് പിറന്നു
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ളവരാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടെ അവർ അവരുടെ എല്ലാ സന്തോഷ നിമിഷവും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മകളും യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്.
നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
“നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു വീട്ടിലെ ഏറ്റവും പുതിയ സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്.
നടന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഗർഭിണിയായതു മുതലുള്ള വിശേഷങ്ങളെല്ലാം ദിയ തന്നെ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിവരം പറഞ്ഞ് ഇന്ന് ദിയ വീഡിയോ പങ്കുവച്ചിരുന്നു. ‘മേക്കപ്പ് സാധനങ്ങളെല്ലാം ഞാൻ ആശുപത്രിയിലേക്ക് എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. മുഖക്കുരുവൊക്കെ വച്ച മമ്മിയായി കാണരുത് എന്ന് ദിയ വീഡിയോയിൽ പറയുന്നുണ്ട്.
എന്ത് ഭംഗിയുള്ള മമ്മിയെന്ന് വിചാരിച്ചുവേണം കുഞ്ഞ് വരാൻ. മുഖക്കുരു ഉണ്ടെങ്കിൽ കൊള്ളില്ല എന്നല്ല. കുരു ഉണ്ടെങ്കിലും ഞാൻ ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസിനുവേണ്ടിയാണ് എന്നും ദിയ വീഡിയോയിൽ വ്യക്തമാക്കി.
2024 സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേശിന്‍റെയും വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
Summary: Bollywood star couple Kiara Advani and Sidharth Malhotra welcomed a baby girl. The couple shared the joyful news with their fans through Instagram.