ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ലക്ഷ്യത്തിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സ്റ്റാർ ലൈനർ പേടകത്തെ ബന്ധിപ്പിച്ചു. നേരത്തെ നിശ്ചയിച്ചതിൽ ഒന്നരമണിക്കൂർ വൈകിയാണ് ഡോക്കിങ് പൂർത്തിയാക്കിയത്. പേടകത്തിന്റെ ആർ.സി.എസ് ത്രസ്റ്ററുകളിൽ രണ്ടെണ്ണം പ്രവർത്തനരഹിതമായതിനെ തുടർന്ന് സ്റ്റാർ ലൈനർ പേടകത്തെ ബന്ധിപ്പിക്കാനുള്ള ശ്രമം വൈകിയിരുന്നു.(Boeing’s Starliner probe arrives at International Space Station)
രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക എന്നാണ് അറിയിച്ചിരുന്നത്.സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം മൂന്നാം ശ്രമത്തിലാണ് വിജയം കാണുന്നത്.
ഫ്ലോറിഡയിൽ നിന്ന് ഇന്നലെ വിക്ഷേപിച്ച സ്റ്റാർലൈനർ ഏകദേശം 27 മണിക്കൂർ യാത്ര ചെയ്താണ് നിലയത്തിൽ എത്തിയത്. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ന്യൂ യോർക്ക് സമയം ഉച്ചക്ക് 1:34 നാണ് സ്റ്റാർലൈനർ ബഹിരാകാശ നിലയവുമായി ഡോക്കിങ് പൂർത്തിയാക്കിയത് ഡോക്കിങ് പ്രക്രിയ പൂർത്തിയാക്കി അൽപസമയത്തിനുള്ളിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ പ്രവേശിക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തിയിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് രണ്ടിടത്ത് കൂടി ചോർച്ചയുണ്ടായത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കിയിരുന്നു.
Read also: സ്വകാര്യ പ്രാക്ടീസ്; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും