വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു. റീ പോസ്റ്റ്‌മോർട്ടത്തിനുശേഷമാണ് സംസ്കാരം നടത്തിയത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. അതേസമയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിപഞ്ചികയുടെ ഭർത്താവിനെ നാട്ടിൽ എത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി അറിയിച്ചു.
നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരും കൗൺസുലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരനും പ്രതികരിച്ചു. അതേസമയം
ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ സംസ്‌കരിച്ചിരുന്നു.
വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !
കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു.
പണത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പേരിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് ക്രൂരതകൾ അനുഭവിച്ചുവെന്നു വിപഞ്ചിക തന്റെ ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിപഞ്ചികയുടെ ഡയറിയിലാണ് ആത്മഹത്യാ കുറിപ്പിന് സമാനമായ പ്രധാന വെളിപ്പെടുത്തലുകൾ. ഭർത്താവായ നിതീഷ്, അച്ഛൻ, ഒപ്പം മറ്റൊരാൾ (നാത്തൂൻ) എന്നിവരെയാണ് ഡയറിയിൽ പ്രധാന പ്രതികളായി വിശേഷിപ്പിക്കുന്നത്.
“പട്ടിയെ പോലെ തല്ലും, ഭക്ഷണം നിഷേധിക്കും, മനസ്സ് തകർക്കും,” എന്ന് വിപഞ്ചിക ഡയറിയിൽ കുറിച്ചിട്ടുണ്ട്.
അവൾക്കു നേരെ ഭർത്താവിന്റെ പിതാവും ലൈംഗികമായി ഉപദ്രവം നടത്തിയിട്ടുണ്ടെന്നും, ഭർത്താവിന് ലൈംഗിക വൈകൃതങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയറിയിൽ വിശദമാക്കുന്നു.
“ഒരു സമയം എന്റെ കൂടെയും, നിതീഷിന്റെ പെൺസുഹൃത്തിന്റെ കൂടെയും കിടക്കും. അതെക്കുറിച്ച് ആ പെണ്ണിന്റെ ഭർത്താവിനും അറിയാം.
നിതീഷിന്റെ സുഹൃത്തുക്കളും കുടുംബവും ചേർന്ന് തനിക്കും മകൾക്കും ഉള്ള സ്വർണം പിടിച്ചെടുത്തതായും, ഇതെല്ലാം പണത്തിന്റെ പേരിൽ നടത്തിയത് തന്നെയാണെന്നും ഡയറിയിൽ പറയുന്നു.
മുൻപ് കാണാൻ പാടില്ലാത്ത വീഡിയോകൾ…
“കാണരുതായിരുന്ന വീഡിയോകൾ കണ്ട് അതെല്ലാം ബെഡിൽ ചെയ്യാൻ പറയുന്ന ആളാണ് നിതീഷ്. എന്റെ ലോക്കറിന്റെ കീ അയാളുടെ അച്ഛന്റെ കൈവശമായിരുന്നു. അത് തിരികെ വാങ്ങിയതും വലിയ പ്രശ്നമായി.”
വിപഞ്ചികയുടെ ഡയറി വരികൾ അതീവ വൈകാരികവും ദാരുണവുമാണ്. ഒരിക്കൽ പോലും താൻ മരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും, മകളുടെ പുഞ്ചിരി ഇപ്പോഴും കാണാനായിരുന്നു താൽപര്യം.
“നിതീഷിനോടുള്ള സ്നേഹത്തിലാണ് എല്ലാ അപമാനവും സഹിച്ചത്. പക്ഷേ, നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചില്ല.” എന്നും ഡയറിയിൽ പറയുന്നുണ്ട്.
Summary: The body of Kollam native Vipanchika, who was found dead under mysterious circumstances in Sharjah, was cremated. The cremation was done after re-postmortem.