തൃശൂർ:ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിക്കുളത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കൂനംമൂച്ചി സ്വദേശി 23 വയസുള്ള നവീൻ സേവിയറിനെയാണ് കാണാതായിരുന്നത്. കുന്നംകുളം, ഗുരുവായൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മൃതദേഹമാണ് കണ്ടെത്തിയത്.
വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ ക്വാറയിൽ കാണാതായത്. പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താൻ വേണ്ടി ക്വാറിയിൽ ഇറങ്ങിയപ്പോൾ മുങ്ങിതാഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ക്വാറിലേക്ക് ചാടി യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.