web analytics

കണ്ണൂർ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ബുധനാഴ്ച കണ്ടെത്തിയത്.

കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തിയിരുന്നു. ബുധനാഴ്ച നടത്തിയ തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.

ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു. കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

Other news

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ തുടരാം

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത്...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

Related Articles

Popular Categories

spot_imgspot_img