യു.കെ. യിൽ ക്രിസ്ത്യൻ പള്ളിയിൽ ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം…!

പടിഞ്ഞാറൻ ലണ്ടനിൽ ഓൾ സെയിന്റ്സ് പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ബാഗിൽ നവജാത ശിശുവിനെ കണ്ടവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.

ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ലിംഗഭേദമോ കൃത്യമായ പ്രായമോ പുറത്തു വിട്ടിട്ടില്ല.

അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണിതെന്ന് സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു, എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാൻ അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുക എന്നതിനാണ് സേന മുൻഗണന നൽകുന്നത്. കുഞ്ഞിൻ്റെ മാതാവിന് വൈദ്യ സഹായം ലഭിച്ചിട്ടില്ലെന്നും ആരോഗ്യം അപകടത്തിലാണെന്നും പോലീസ് കരുതുന്നു.

ട്രെയിനിൽ വച്ച് വിലങ്ങഴിച്ചു; കൊടും ക്രിമിനലുകൾ ഓടി രക്ഷപെട്ടു…! സംഭവം വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ വെച്ച് വിലങ്ങഴിച്ച തക്കത്തിന് കൊടും ക്രിമിനലുകൾ ഓടി രക്ഷപ്പെട്ടു. ആലപ്പുഴ സബ്ജയിലിൽ നിന്നും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷം വീട് കോളനിയിൽ വടിവാൾ വിനീത് , കൊല്ലം സ്വദേശി രാഹുൽ
എന്നിവരാണ് രക്ഷപെട്ടത്.

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസ്സിൽ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ചിരുന്നു. രാഹുലിൻ്റെ കയ്യിൽ മാത്രമായി ഇട്ടിരുന്നു. ഇവർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ ട്രെയിനിന്റെ എതിർ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ-കേരള യാത്ര വെറും12 മണിക്കൂറിൽ..!മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ വന്ദേഭാരത് വരുന്നു…

മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം. ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.

നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും. നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img