നാലു ദിവസം മുൻപ് ഊരിലേയ്ക്ക് പോയതാണ്…കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. മുരുകൻ, കാക്കൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നാലു ദിവസം മുൻപ് ഊരിലേയ്ക്ക് പോയതാണ് ഇരുവരും.Bodies of two missing police officers found in Attapadi

പുതൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് കുറുംബ വിഭാ​ഗത്തിൽപെട്ട മുരുകൻ. ഇദ്ദേഹവും സുഹൃത്ത് കാക്കനും കൂടി ഊരിലേക്ക് പോകുകയായിരുന്നു. മേലെപൂതയാർ വഴിയായിരുന്നു ഇവരുടെ യാത്ര. പുഴ മുറിച്ചു കടന്നുവേണമായിരുന്നു വീട്ടിലേക്ക് പോകാൻ. മൂന്ന് ദിവസത്തെ അവധിക്കാണ് മുരുകൻ വീട്ടിലേക്ക് പോയത്.

നാലാം ദിവസമായിട്ടും മുരുകനെ കാണാതായതോടെ പോലീസും വനംവകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. ഊരിൽ കൃത്യമായ മൊബൈൽ നെറ്റ്‍വർക്കില്ല. അതുകൊണ്ട് തന്നെ മുരുകൻ വീട്ടിലെത്തിയോ എന്ന് പോലീസിന് അറിയില്ലായിരുന്നു. തുടർന്നാണ് ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടത്.

വനംവകുപ്പും പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് രണ്ട് ഭാ​ഗങ്ങളിൽ നിന്നായി ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണ​ഗദയിൽ നിന്നുമാണ് കണ്ടെത്തിയത്.

അട്ടപ്പാടിയിൽ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ പരകാർ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഈ പുഴയിൽ പെട്ടായിരിക്കും ഇവരുടെ മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

Related Articles

Popular Categories

spot_imgspot_img