web analytics

ശില്പ ഷെട്ടിയുടെ ആഡംബര ഹോട്ടലിൽ മോഷണം; കള്ളന്മാർ കൊണ്ടുപോയത് പാർക്ക് ചെയ്യാൻ ഏല്പിച്ച ബിഎംഡബ്ള്യു കാർ

മുംബൈ: ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിൽ മോഷണം നടന്നതായി പരാതി. മുംബൈ ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48ാം നിലയിലുള്ള ബസ്‌തിയാൻ എന്ന ഹോട്ടലിൽ മോഷണം നടന്നതായാണ് പുറത്തു വരുന്ന വിവരം. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു കാർ ആണ് മോഷണം പോയത്.(BMW car stolen from Shilpa Shetty’s luxury hotel)

വാഹനങ്ങൾ വാലറ്റ് പാർക്കിംഗ് സമ്പദ്രായമാണ് ഹോട്ടലിലുണ്ടായിരുന്നത്. കാർ ഉടമയായ 34കാരൻ ബിസിനസുകാരൻ റുഹാൻ ഫിറോസ് ഖാനും രണ്ട് സുഹൃത്തുക്കളും പുലർച്ചെ ഒരുമണിയോടെയാണ് ഹോട്ടലിലെത്തിയത്. ശേഷം തിരികെ വാഹനം ആവശ്യപ്പെട്ടപ്പോഴാണ് മോഷണം പോയതായി അറിയുന്നത്.

വാഹന ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ രണ്ട് മണിയോടെ വാഹനം മോഷ്ടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. എന്നാൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

Related Articles

Popular Categories

spot_imgspot_img