ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്തക്കറ കണ്ടെത്തി, യാത്രക്കാരെ ചോദ്യം ചെയ്യും
ആലപ്പുഴ: ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സീറ്റിൽ രക്തക്കറ കണ്ടെത്തി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്.
രക്തക്കറ കുഞ്ഞിന്‍റേതാണോ എന്നറിയാൻ പരിശോധന നടത്തും. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
എസ് 3 കോച്ചിലെ ശുചിമുറിയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ നീക്കം.
നാലുമാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണമാണ് ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴയില്‍ വെച്ച് ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയുടെ ശുചിമുറിയില്‍ ഭ്രൂണം കിടക്കുന്നത് കണ്ടെത്തിയത്. വിവരം ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഭ്രൂണം കണ്ടെത്തിയ ബോഗി ഒഴിവാക്കി, ധന്‍ബാദ് എക്‌സ്പ്രസ് രാവിലെ ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ടു.
Summary: Blood stains were found on a seat in the S4 coach of the Alappuzha–Dhanbad Express, following the shocking discovery of a fetus abandoned in the train’s toilet dustbin. The incident has triggered a detailed investigation by railway authorities.