പെഷാവർ: പാകിസ്താനിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. സംഘർഷമേഖലയായ ഖൈബർ പഷ്തൂൻഖ്വയിലാണ് സ്ഫോടനം നടന്നത്. ഒമ്പതു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സൗത്ത് വസീറിസ്താൻ ജില്ല ആസ്ഥാനമായ വാനയിൽ പ്രാദേശിക സമാധാന സമിതി ഓഫീസിലാണ് സ്ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ 16 പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
പൊട്ടിത്തെറിയിൽ ഓഫീസ് കെട്ടിടം പൂർണമായി തകർന്നു. അതേസമയം ആക്രമണത്തിൽ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്താൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ തുടരുകയാണ്.
തനിക്കൊണം കാട്ടി മറ്റൊരു രാജ്യവും; ഇന്ത്യയെ ആക്രമിക്കാൻ വിമാനങ്ങൾ നൽകി തുർക്കി,മിസൈലുകൾ നൽകി ചൈന
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പൂർണ പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്.
ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ എന്നാക്കി പാകിസ്ഥാൻ മാറ്റിയിരുന്നു. തൊട്ടു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.