web analytics

എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ് ക്ലാസ് യാത്ര നൽകാമെന്ന് കമ്പനി; വേണ്ടെന്ന് യാത്രക്കാരൻ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തി.ബാംഗ്ലൂര്‍-സാന്‍ ഫ്രാന്‍സിസ്‌കോ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനത്തിലായിരുന്നു സംഭവം.Blade on Air India in-flight meal; The company may offer free business class travel as compensation; The passenger said no

അനുഭവം എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങള്‍ മുറിക്കാമെന്നായിരുന്നു വിമര്‍ശനം. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ പോള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഭക്ഷണത്തില്‍ ബ്ലേഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഫ്ലൈറ്റ് ജീവനക്കാരെ അറിയിച്ചു.ഇവര്‍ ഉടന്‍ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്തെന്നാണ് പോള്‍ പറയുന്നത്.

തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്നും പോള്‍ എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം. കേറ്ററിങ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്റ പ്രതികരിച്ചു.

സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ 9 ന് AI 175 വിമാനത്തില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മാത്യു റെസ് പോള്‍ ആണ് പരാതി ഉന്നയിച്ചത്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ തനിക്ക് കത്തെഴുതുകയും നഷ്ടപരിഹാരമായി ലോകത്തിലെവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്തതായും യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍ എയര്‍ലൈനിന്റെ ഓഫര്‍ നിരസിച്ചതായും ഇതൊരു കൈക്കൂലിയാണ്, താന്‍ അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

തിരുവനന്തപുരം വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി തിരുവനന്തപുരം:...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT

സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT പത്തനംതിട്ട: ശബരിമല...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

Related Articles

Popular Categories

spot_imgspot_img